Sports

ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യ-പാകിസ്താന്‍ മത്സര ടിക്കറ്റുകള്‍ മണിക്കൂറിനുള്ളില്‍ വിറ്റു തീര്‍ന്നു

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ -പാകിസ്താന്‍ മത്സര ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഓണ്‍ലൈനില്‍ വില്‍പ്പനക്ക് വെച്ച് ടിക്കറ്റുകള്‍ വിറ്റുത്തീര്‍ന്നതായി ഐസിസിയെ ഉദ്ദരിച്ച് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടിക്കറ്റുകള്‍ പോര്‍ട്ടലില്‍ ലഭ്യമാക്കി മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്.

ഒരു മണിക്കൂറിലേറെ സമയം 1,50,000 വരുന്ന ആരാധകര്‍ ടിക്കറ്റ് സ്വന്തമാക്കാനായി വെര്‍ച്ച്വല്‍ ക്യൂവില്‍ കാത്തുനിന്നിരുന്നു. പാകിസ്താനിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ ഇന്ത്യ പാകിസ്താനില്‍ മത്സരങ്ങള്‍ക്കില്ലെന്ന് ഐസിസിയെ അറിയിച്ചിരുന്നു.

ബിസിസിഐയുടെ ആവശ്യം പരിഗണിച്ച ഐസിസി ചാമ്പ്യന്‍സ് ലീഗ് ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ ദുബായില്‍ വെച്ച് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഫെബ്രുവരി 23-ന് ആണ് പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരം. പാകിസ്താന്‍-ഇന്ത്യ മത്സരം അതിന്റെ ചരിത്രം കൊണ്ടും ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയ പശ്ചാത്തലം കാരണവും ശ്രദ്ധിക്കപ്പെടുന്ന മത്സരങ്ങളായിരിക്കും.

The post ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യ-പാകിസ്താന്‍ മത്സര ടിക്കറ്റുകള്‍ മണിക്കൂറിനുള്ളില്‍ വിറ്റു തീര്‍ന്നു appeared first on Metro Journal Online.

See also  ഓസീസ് പരീക്ഷണത്തിന് അരങ്ങുണരുന്നു; ആദ്യ ടെസ്റ്റിൽ ജഡേജ കളിച്ചേക്കില്ല

Related Articles

Back to top button