Gulf

ട്രാന്‍സിറ്റ് ടൂറിസ്റ്റ്, വിസകളിലും ഇനി ഉംറ നിര്‍വഹിക്കാം

ജിദ്ദ: ഇനി മുതല്‍ ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകര്‍ക്ക് ട്രാന്‍സിറ്റ് ടൂറിസ്റ്റ് വിസകളില്‍ ഉംറ നിര്‍വഹിക്കാന്‍ അവസരം ലഭിക്കുമെന്ന് സഊദി. ഉംറയുടെ അനുഷ്ഠാനങ്ങള്‍ എളുപ്പമാക്കാന്‍ സഊദി ഒരുങ്ങുന്നതിന്റെ ഭാഗമാണിത്.

ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഉംറ വിസക്കു പുറമേ ടൂറിസ്റ്റ് – ട്രാന്‍സിറ്റ് വിസകളില്‍ എത്തിയാലും ഉംറക്ക് അവസരം ലഭിക്കും. എന്നാല്‍ മദീനയിലെ പ്രവാചകന്റെ പള്ളിയിലും റൗളാ ശരീഫിലും സന്ദര്‍ശനം നടത്തണമെങ്കില്‍ നുസുക് ആപ്ലിക്കേഷന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു

See also  മക്കയില്‍ കനത്ത മഴ

Related Articles

Back to top button