Local

മലപ്പുറം-ബാംഗ്ലൂർ ക്രിസ്‌തുമസ്‌, പുതുവത്സര സ്‌പെഷ്യൽ സർവീസ്: വൻ വിജയം

അരീക്കോട് : മലപ്പുറം ഡിപ്പോയുടെ മലപ്പുറം-ബാംഗ്ലൂർ ക്രിസ്‌തുമസ്‌, പുതുവത്സര സ്‌പെഷ്യൽ സർവീസ് വൻ വിജയം കണ്ടു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മലപ്പുറം-മഞ്ചേരി-അരീക്കോട് മുക്കം-താമരശേരി റൂട്ടിലൂടെ ബാംഗ്ലൂരിലേക്കും തിരിച്ചുമുള്ള യാത്രക്ക് വലിയ ആശ്വാസമാണ് ഈ സർവീസ് നൽകിയത്. ഡിപ്പോയിലെ സൂപ്പർ ഡീലക്‌സ് ബസ് ഉപയോഗിച്ചാണ് സർവീസ് നടത്തിയത്.

നേരത്തെ പൂജ സ്‌പെഷ്യൽ, ദീപാവലി സ്‌പെഷ്യൽ എന്നിവയും KSRTC ക്ക് മികച്ച വരുമാനം നേടിയിരുന്നു. മലപ്പുറം ഡിപ്പോ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലിലൂടെ മൂന്ന് തവണ സ്‌പെഷ്യൽ പെർമിറ്റ് ലഭ്യമാക്കാൻ സാധിച്ചു. മലപ്പുറം-ബാംഗ്ലൂർ സ്‌പെഷ്യൽ സർവീസ് ഉപയോഗിച്ച യാത്രക്കാർക്കും, മലപ്പുറം ഡിപ്പോ ഉദ്യോഗസ്ഥർക്കും, ക്രൂവിനും കെ എസ് ആർ ടി സി അരീക്കോട് ഫാൻസ്‌ & പാസഞ്ചർസ് ന്റെ പ്രത്യേക നന്ദി അറിയിച്ചു. സ്‌പെഷ്യൽ സർവീസ് 3 തവണ വിജയകരമായതിനാൽ സ്‌പെഷ്യൽ പെർമിറ്റ് ഡെയ്‌ലി പെർമിറ്റ് ആയി ലഭ്യമാകുമെന്ന ശുഭ പ്രതീക്ഷയിലാണ് യാത്രക്കാർ.

See also  ദാസൻ കൊടിയത്തൂരിനെ ആദരിച്ചു

Related Articles

Back to top button