National

രാജ്യതലസ്ഥാനം ആര് പിടിക്കും; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. രാവിലെ 10 മണിയോടെ ട്രെൻഡ് വ്യക്തമായി തുടങ്ങും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

എക്‌സിറ്റ് പോൾ ഫലം ബിജെപിക്കാണ് സാധ്യത പറയുന്നത്. ഡൽഹിയിൽ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ എക്‌സിറ്റ് പോൾ ഫലം പൂർണമായും ആംആദ്മി പാർട്ടി തള്ളുകയാണ്. കോൺഗ്രസ് എത്ര സീറ്റ് പിടിക്കുമെന്നതും നിർണായകമാകും.

ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയും ആംആദ്മി പാർട്ടിയും മൂന്ന് സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. ആർകെ പുരം, രോഹിണി അടക്കമുള്ള സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്.

See also  ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം; റിക്ടർ സ്‌കൈയിലിൽ 4 തീവ്രത

Related Articles

Back to top button