Local

ആദർശ മുഖാമുഖം: സ്വാഗതസംഘം ഓഫീസ് തുറന്നു

അരീക്കോട്: സുന്നി യുവജന സംഘം സംഘടിപ്പിക്കുന്ന ആദർശ കാമ്പയിൻ്റെ സമാപനമെന്നോണം സോൺ കേന്ദ്രങ്ങളിൽ നടക്കുന്ന ആദർശ മുഖാമുഖത്തിൻ്റെ ഭാഗമായി അരീക്കോട് സിറ്റി സ്ക്വയറിൽ സ്വാഗതസംഘം ഓഫീസ് തുറന്നു.

ജനുവരി 26 ന്  കെ.അലവി സഖാഫി കൊളത്തൂരിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മുഖാമുഖം വിജയിപ്പിക്കുന്നതിനായി കേരള മുസ്ലീം ജമാഅത്ത്, എസ്.വൈ.എസ്, എസ് എസ്.എഫ് തുടങ്ങിയ സംഘടനകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ധാരണയായി. ആദർശ സഞ്ചാരം ഉൾപ്പെടെ വിവിധ പ്രചരണ പരിപാടികളും ആസൂത്രണം ചെയ്തു.

മുസ്ലിം സമൂഹം നേരിടുന്ന പ്രശ്നങ്ങളുടെ അടിവേര് വഹാബിസമാണെന്ന തിരിച്ചറിവിൽ “വഹാബിസം ബിദ് അത്താണ്” എന്ന പ്രമേയത്തിലാണ് അരീക്കോട് മുഖാമുഖം നടക്കുന്നത്.

സ്വാഗതസംഘം ചെയർമാൻ കെ.കെ അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കൺവീനർ സുൽഫികർ കീഴുപറമ്പ്, സയ്യിദ് പൂക്കോയ തങ്ങൾ സഖാഫി, അബൂബക്കർ സഖാഫി മാതക്കോട്, കെ.അബ്ദുള്ള സഖാഫി കാവനൂർ, ഉബൈദുള്ള തെരട്ടമ്മൽ, കെ.കെ സൈഫുദ്ദീൻ, മുജീബ് അഹ്സനി, മുനവ്വിർ മാസ്റ്റർ പനോളി, അലവി ഹാജി, ഹബീബ് റഹ്മാൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

See also  ഭരണ സമിതിയുടെ കെടുകാര്യസ്‌ഥത; മുക്കം മുൻസിപ്പാലിറ്റി വികസന ഫണ്ട്‌ പാഴാക്കുന്നു; വെൽഫെയർ പാർട്ടി

Related Articles

Back to top button