അഭ്യാസപ്രകടനങ്ങള്‍; ഉമ്മുല്‍ഖുവൈനില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

ഉമ്മുല്‍ഖുവൈന്‍: രാജ്യത്തെ വാഹന നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് നിരവധി വാഹനങ്ങള്‍ പിടികൂടിയതായി ഉമ്മുല്‍ഖുവൈന്‍ പോലീസ് അറിയിച്ചു. പൊതു സുരക്ഷ ഉറപ്പാക്കാന്‍ അപകടകരമായ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.
കാറുകളുടെ മത്സര ഓട്ടം, അഭ്യാസപ്രകടനങ്ങള്‍, അനുവാദമില്ലാതെ സംഘംചേരല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ഉത്തരവാദികളായവരെ പിടികൂടുകയും ചെയ്തിരിക്കുന്നതെന്ന് ട്രാഫിക് പെട്രോള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോളോ അപ്പ് വിഭാഗം ബ്രാഞ്ച് മാനേജര്‍ ക്യാപ്റ്റന്‍ ജാസിം സുല്‍ത്താന്‍ മസ്ഫര്‍ വ്യക്തമാക്കി.
എമിറേറ്റ്‌സ് റോഡിലാണ് കൂടുതല്‍ അഭ്യാസപ്രകടനങ്ങള്‍ നടന്നത്. ഗുരുതരമായ നിയമലംഘനങ്ങളാണ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാക്കിയത്. ഇത്തരം നിയമലംഘനങ്ങള്‍ റോഡ് ഉപയോഗിക്കുന്ന മറ്റ് യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെല്ലാം ജീവന് ഭീഷണിയാകുന്നതുകൂടിയാണ്. ഇത് ഒരുതരത്തിലും അനുവദിക്കാവുന്നതല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
The post അഭ്യാസപ്രകടനങ്ങള്‍; ഉമ്മുല്‍ഖുവൈനില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു appeared first on Metro Journal Online.