National

പുതുച്ചേരിയിൽ ഗുണ്ടാപ്പക; പൊലിഞ്ഞത് മൂന്ന് ജീവനുകൾ: ഗുണ്ടാ നേതാവിൻ്റെ മകനെയടക്കം വെട്ടിക്കൊന്നു

പുതുച്ചേരി: പുതുച്ചേരിയിലെ റെയിൻബോ സിറ്റിയിൽ മൂന്ന് യുവാക്കളെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കൊല്ലപ്പെട്ടവർ കുപ്രസിദ്ധ റൗഡി തെസ്തന്റെ മകൻ ഋഷിയും തിദിർ നഗറിലെ താമസക്കാരനായ ദേവയുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ജെജെ നഗറിൽ നിന്നുള്ള ആദി എന്നയാളെ വെട്ടേറ്റ നിലയിൽ പോലീസ് രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ഇയാൾ ആശുപത്രിയിൽ വെച്ച് മരിച്ചു. ഇവർക്ക് വെട്ടേറ്റതായി വിവരം ലഭിച്ചതേത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അതേസമയം മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഡിഐജി സത്യസുന്ദരവും എസ്എസ്പി നര ചൈതന്യയും കൊലപാതകം നടന്ന സ്ഥലത്ത് അന്വേഷണം നടത്തി.

അതേ പ്രദേശത്തെ താമസക്കാരനായ സത്യയും കൊല്ലപ്പെട്ടവരും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയാതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

The post പുതുച്ചേരിയിൽ ഗുണ്ടാപ്പക; പൊലിഞ്ഞത് മൂന്ന് ജീവനുകൾ: ഗുണ്ടാ നേതാവിൻ്റെ മകനെയടക്കം വെട്ടിക്കൊന്നു appeared first on Metro Journal Online.

See also  സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം: മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകർ

Related Articles

Back to top button