National

ഡൽഹിയിൽ ഭൂചലനം, പ്രകമ്പനത്തിനൊപ്പം വലിയ ശബ്ദവും; ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്കോടി

ഡൽഹിയിൽ ഭൂചലനം. പ്രകമ്പനത്തിനൊപ്പം വലിയ ശബ്ദവുമുണ്ടായതോടെ പരിഭ്രാന്തരായ ജനം വീടുകളിൽ നിന്ന് പുറത്തേക്കോടി. പുലർച്ചെ 5.36നുണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്‌കൈലിൽ 4 രേഖപ്പെടുത്തി

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയിലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. യുപി, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു

പുറത്തേക്കോടിയ പലരും മൊബൈൽ ഫോണുകളിൽ പരസ്പരം ബന്ധപ്പെടുകയും സുരക്ഷിതരാണെന്ന് സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സമാധാനമായി തുടരാനും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചു.

The post ഡൽഹിയിൽ ഭൂചലനം, പ്രകമ്പനത്തിനൊപ്പം വലിയ ശബ്ദവും; ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്കോടി appeared first on Metro Journal Online.

See also  ചരിത്രത്തിൽ ആദ്യം; രാഷ്ട്രപതി ഭവൻ വിവാഹവേദിയാകുന്നു: നടക്കുന്നത് ഇവരുടെ കല്ല്യാണം

Related Articles

Back to top button