Local

എച്ച്.എം.സി പ്രമേയം അംഗീകരിച്ചു: പൂക്കോട്ടുചോലയിൽ ജനറൽ ആശുപത്രി വരുന്നു, പൂർണ്ണ പിന്തുണയെന്ന് സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം

അരീക്കോട് : അരീക്കോട് താലൂക്ക് ആശുപത്രി മാറ്റിസ്ഥാപിക്കുന്നതിനായി പൂക്കോട്ടുചോലയിൽ കണ്ടെത്തിയിട്ടുള്ള സ്ഥലത്ത് ജനറൽ ആശുപത്രി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എച്ച്.എം.സി അംഗം എം.ടി. മുസ്തഫ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. സി.കെ. അഷ്റഫ് പ്രമേയം പിൻതാങ്ങി. വിശദമായ ചർച്ചകൾക്കുശേഷമാണ് പ്രമേയത്തിന് അംഗീകാരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ഭാവികാര്യങ്ങൾ എം.എൽ.എ.യുമായി ചർച്ച ചെയ്യുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ആശുപത്രി സൂപ്രണ്ട് എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എച്ച്.എം.സി പാസാക്കിയ പ്രമേയത്തിന് എം.എൽ.എ. അംഗീകാരം നൽകിയാൽ പൂക്കോട്ടുചോലയിൽ സമീപ ഭാവിയിൽ തന്നെ 500 കിടക്കകളുള്ള ജനറൽ ആശുപത്രി യാഥാർത്ഥ്യമാകും. നിലവിലെ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ താലൂക്ക് ആശുപത്രി എന്ന ലക്ഷ്യം പൂർത്തീകരിക്കാനും സാധിക്കും. നാടിന്റെ നന്മയും വികസനവും മുന്നിൽ കണ്ടുകൊണ്ട് പ്രസ്തുത പ്രമേയത്തിന് അംഗീകാരം നൽകിയവർക്ക് സേവ് അരീക്കോട് താലൂക്ക് ഹോസ്പിറ്റൽ ഫോറം അഭിനന്ദനം അറിയിച്ചു. പ്രമേയം അരീക്കോട് താലൂക്ക് ആശുപത്രിയുടെ വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

See also  ദാസൻ കൊടിയത്തൂരിനെ ആദരിച്ചു

Related Articles

Back to top button