Gulf

സൗദി റിയാലിന് പുത്തന്‍ ചിഹ്നം പ്രഖ്യാപിച്ചു

റിയാദ്: രാജ്യത്തെ കറന്‍സിയുടെ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യ റിയാലിന് പുതിയ ചിഹ്നം പ്രഖ്യാപിച്ചു. അറബി കാലിഗ്രാഫിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള രൂപകല്പനയാണ് ചിഹ്നത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. റിയാല്‍ ഉപയോഗിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പുതിയ ചിഹ്നം രാജ്യത്തിന്റെ സാമ്പത്തിക ഐഡന്റിറ്റിക്ക് കരുത്തേകുന്നതും അന്താരാഷ്ട്രതലത്തില്‍ റിയാലിന്റെ യശസ് വര്‍ദ്ധിപ്പിക്കുന്നതുമാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അയ്മാന്‍ അല്‍ സയാരി അഭിപ്രായപ്പെട്ടു

പുതിയ ചിഹ്നം പുറത്തിറക്കിയതിന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനും കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും ഗവര്‍ണര്‍ നന്ദി അറിയിച്ചു. അധികം വൈകാതെ ചിഹ്നം റിയാലില്‍ സ്ഥാനംപിടിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

The post സൗദി റിയാലിന് പുത്തന്‍ ചിഹ്നം പ്രഖ്യാപിച്ചു appeared first on Metro Journal Online.

See also  ശൈത്യകാല അവധി; മൂന്നാഴ്ചത്തേക്ക് യുഎഇയിലെ വിദ്യാലയങ്ങള്‍ അടച്ചു

Related Articles

Back to top button