Local

ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിരോധം

മണാശ്ശേരി : ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ സർക്കാർ നോക്കുകുത്തിയാവരുത് എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുക്കം മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. ലഹരി മാഫിയയും ഗുണ്ട സംഘങ്ങളും നാട്ടിൽ തേർവാഴ്ച നടത്തുമ്പോൾ പോലീസും സർക്കാർ സംവിധാനങ്ങളും നിഷ്ക്രിയമാണെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ. പി അൻവർ സാദത്ത് ആരോപിച്ചു. മാഫിയ സംഘങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിന് ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുൻസിപ്പൽ പ്രസിഡണ്ട് കെ അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പാലിറ്റി കൗൺസിലർ ഗഫൂർ മാസ്റ്റർ, മുൻസിപ്പൽ ട്രഷറർ എ അബ്ദുൽ ഗഫൂർ, കമ്മിറ്റിയംഗം ഉബൈദ് കെ എന്നിവർ സംസാരിച്ചു. അബ്ദുൽ അസീസ് ടി എൻ, നൗഷാദ് ആലവി, അബ്ദുൽ ഗഫൂർ കല്ലുരുട്ടി, സുലൈഖാ ഭായ് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: ലഹരി മാഫിയക്കെതിരെ വെൽഫെയർ പാർട്ടി മണാശേരിയിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധം ജില്ലാ സെക്രട്ടറി ഇ. പി അൻവർ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു.

See also  ബഷീർ ദിനാചരണം

Related Articles

Back to top button