Gulf

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പിലാക്കിയത്. യുഎഇ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതാണ് ഇക്കാര്യം.

കൊലപാതക കുറ്റത്തിനാണ് ഇരുവരുടെയും ശിക്ഷ നടപ്പിലാക്കിയത്. യുഎഇ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിനെ ശിക്ഷിച്ചത്. ഇന്ത്യൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധരനെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്.

ഇരുവരുടെയും കുടുംബത്തെ വിവരം അറിയിച്ചുവെന്നും സംസ്‌കാരത്തിന് പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കുമെന്നും കേന്ദ്രം അറിയിച്ചു. അതേസമയം യുഎഇയിലെ ഇന്ത്യൻ എംബസി ഇതുസംബന്ധിച്ച അറിയിപ്പൊന്നും നൽകിയിട്ടില്ല.

See also  യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 39 ലക്ഷമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍

Related Articles

Back to top button