National

ഹംപിയിൽ ഇസ്രായേൽ യുവതിയെ ബലാത്സംഗം ചെയ്ത കേസ്; ഒരു പ്രതി കൂടി പിടിയിൽ

ഹംപിയിൽ ഇസ്രായേൽ യുവതിയെയും ഹോം സ്‌റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്യുകയും ഒപ്പമുണ്ടായിരുന്ന ആളെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്നായി

സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ സന്നാഹം ഉറപ്പ് വരുത്തുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ഹംപി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ വീഴ്ചകൾ പരിശോധിച്ച് പരിഹാരം കാണുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വരയും ഉറപ്പ് നൽകി

യുവതികൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് പുരുഷൻമാരെ കനാലിലേക്ക് തള്ളിയിട്ടാണ് പ്രദേശവാസികളായ മൂന്ന് യുവാക്കൾ യുവതികളെ പീഡിപ്പിച്ചത്. കനാലിലേക്ക് വീണവരിൽ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി.

The post ഹംപിയിൽ ഇസ്രായേൽ യുവതിയെ ബലാത്സംഗം ചെയ്ത കേസ്; ഒരു പ്രതി കൂടി പിടിയിൽ appeared first on Metro Journal Online.

See also  ഏഴ് മേഖലകളിൽ ധാരണാപത്രം ഒപ്പിട്ട് ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ചർച്ച; ശ്രീലങ്ക യഥാർഥ സുഹൃത്തെന്ന് മോദി

Related Articles

Back to top button