Gulf

ഫെബ്രുവരി മാസത്തിൽ ഇത്തിഹാദ് എയർവേസ് സ്വാഗതം ചെയ്തത് 1.6 ദശലക്ഷം യാത്രികരെ

ദോഹ : ഈ വർഷം ഫെബ്രുവരി മാസത്തിൽ 1.6 ദശലക്ഷം യാത്രികരെ സ്വാഗതം ചെയ്തതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ 3.3 ദശലക്ഷം യാത്രികരെ സ്വാഗതം ചെയ്തതായും ഇത്തിഹാദ് എയർവേസ് അറിയിച്ചിട്ടുണ്ട്. 2024-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കാലയളവിൽ യാത്രികരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2.9 ദശലക്ഷം യാത്രികർക്കാണ് ഇത്തിഹാദ് എയർവേസ് യാത്രാ സേവനങ്ങൾ നൽകിയത്.

The post ഫെബ്രുവരി മാസത്തിൽ ഇത്തിഹാദ് എയർവേസ് സ്വാഗതം ചെയ്തത് 1.6 ദശലക്ഷം യാത്രികരെ appeared first on Metro Journal Online.

See also  അബ്ദുൽ റഹീമിന്റെ മോചനം ഇനിയും നീളും; കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവെച്ചു

Related Articles

Back to top button