World

നോർത്ത് മാസിഡോണിയയിലെ നൈറ്റ് ക്ലബിൽ തീപിടിത്തം; 51 മരണം: നൂറിലധികം പേർക്ക് പരുക്ക്

ലണ്ടൻ: നോർത്ത് മാസിഡോണിയയിലെ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തിൽ 51 മരണം. 100 ലേറെ പേർക്ക് പരുക്കേറ്റു. തലസ്ഥാന നഗരമായ സ്കോപ്ജേയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കോക്കാനി എന്ന പട്ടണത്തിൽ പ്രവർത്തിക്കുന്ന നെറ്റ് ക്ലബിലാണ് അപകടമുണ്ടായത്.

രാജ്യത്തെ പ്രശസ്തമായ ഹിപ് ഹോപ് ബാർഡ് ആയ ഡിഎൻകെയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു തീപിടിത്തം. 1500 പേർ പങ്കെടുത്തിരുന്നു. സംഗീതനിശയ്ക്കിടെ കരിമരുന്ന് പ്രയോഗിച്ചപ്പോൾ തെറിച്ചുവീണ തീപ്പൊരിയാകാം ദുരന്തത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തിൽ ചില ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

The post നോർത്ത് മാസിഡോണിയയിലെ നൈറ്റ് ക്ലബിൽ തീപിടിത്തം; 51 മരണം: നൂറിലധികം പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  മകനെ ഒഴിവാക്കി; ഇസ്രയേൽ വധഭീഷണിക്കിടെ ആയത്തുല്ല ഖമനയി പിൻഗാമികളുടെ പട്ടിക നൽകിയതായി റിപ്പോർട്ട്

Related Articles

Back to top button