National

നിർജലീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ; എ ആർ റഹ്‌മാൻ ആശുപത്രി വിട്ടു

ചെന്നൈ: നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമായതിനെത്തുടര്‍ന്നാണ് ആശുപത്രി വിട്ടത്. റഹ്മാനെ അഡ്മിറ്റ് ചെയ്ത ചെന്നൈയിലെ അപ്പോളോ ആശുപത്രി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നിര്‍ജലീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ ഏഴരയോടെ ആശുപത്രിയില്‍ എത്തിച്ച റഹ്മാന് ഇസിജിയും എക്കോകാര്‍ഡിയോഗ്രാമും ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി.

റഹ്മാന്റെ ആരോഗ്യസ്ഥിതിയില്‍ അദ്ദേഹത്തിന്റെ മകന്‍ എ ആര്‍ അമീന്‍ പ്രതികരിച്ചിരുന്നു. ‘ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ട ആരാധകര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും, നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. നിര്‍ജ്ജലീകരണം കാരണം എന്റെ പിതാവിന് അല്‍പ്പം അസ്വസ്ഥത അനുഭവപെട്ടതിനാല്‍ അദ്ദേഹത്തിന് ചില പതിവ് പരിശോധനകള്‍ നടത്തി. അദ്ദേഹം ഇപ്പോള്‍ സുഖമായിരിക്കുന്നു. നിങ്ങളുടെ നല്ല വാക്കുകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി’, എ ആര്‍ അമീന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

See also  ‘ജയ് ഇറാൻ, ജയ് ഹിന്ദ് ‘: ഇന്ത്യ നൽകിയ പിന്തുണക്ക് നന്ദി അറിയിച്ച് ഇറാൻ

Related Articles

Back to top button