National

മുൻഭാര്യയല്ല ഇപ്പോഴും ഭാര്യയാണ്; എ.ആർ. റഹ്മാനുമായി ഔദ്യോഗികമായി പിരിഞ്ഞിട്ടില്ലെന്ന് സൈറ ബാനു

ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാനുമായി ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെന്നും തന്നെ മുന്‍ഭാര്യ എന്നു വിളിക്കരുതെന്നും സൈറ ബാനു അഭ്യര്‍ഥിച്ചു. ഞങ്ങള്‍ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെന്നും, ഇപ്പോഴും ഭാര്യാഭര്‍ത്താക്കന്മാരാണെന്നും സൈറ ബാനു പറഞ്ഞു.’ കഴിഞ്ഞ രണ്ട് വര്‍ഷമായി എനിക്ക് സുഖമില്ലാതിരുന്നതിനാലും, അദ്ദേഹത്തെ അധികം സമ്മര്‍ദ്ദത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല എന്നതിനാലും ഞങ്ങള്‍ വേര്‍പിരിഞ്ഞു. പക്ഷേ ദയവായി ‘മുന്‍ ഭാര്യ’ എന്ന് പറയരുതെന്ന് ‘ സൈറ ബാനു മാര്‍ച്ച് 16ന് അഭിഭാഷകര്‍ മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

മാര്‍ച്ച് 15ന് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നു ചെന്നൈ അപ്പോളോ ആശുപത്രിയില്‍ റഹ്‌മാനെ പ്രവേശിപ്പിച്ചിരുന്നു. ലണ്ടനില്‍നിന്ന് തിരിച്ചെത്തിയപ്പോഴാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.

തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിര്‍ജലീകരണമാണു ബുദ്ധിമുട്ടുകള്‍ക്കു കാരണമായതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു

The post മുൻഭാര്യയല്ല ഇപ്പോഴും ഭാര്യയാണ്; എ.ആർ. റഹ്മാനുമായി ഔദ്യോഗികമായി പിരിഞ്ഞിട്ടില്ലെന്ന് സൈറ ബാനു appeared first on Metro Journal Online.

See also  ഇസ്രായേൽ-ഇറാൻ സംഘർഷം: ഇസ്രായേലിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്രം

Related Articles

Back to top button