National

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ അനന്തരവൻമാർ തമ്മിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ അനന്തരവൻമാർ തമ്മിൽ പരസ്പരം വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ബിഹാറിലെ ജഗത്പൂരിലാണ് സംഭവം. നിത്യാനന്ദ റായിയുടെ സഹോദരിക്കും പരുക്കേറ്റിട്ടുണ്ട്.

കുടുംബതർക്കമാണ് വെടിവെപ്പിലും കൊലപാതകത്തിലും കലാശിച്ചത്. വിശ്വജിത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിലേക്കും വെടിവെപ്പിലേക്കും എത്തുകയായിരുന്നു.

വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തർക്കം. ഒരാൾ മറ്റൊരാൾക്ക് നേരെ ആദ്യം വെടിയുതിർത്തു. വെടിയേറ്റയാൾ ഈ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

The post കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ അനന്തരവൻമാർ തമ്മിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  അജ്ഞാത രോഗത്തില്‍ ‘വിറച്ച്’ കശ്‌മീര്‍;16 പേര്‍ മരിച്ചു:കാരണം കണ്ടെത്താനായില്ല

Related Articles

Back to top button