Gulf

അബുദാബി അൽ ഐനിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികൾ പുക ശ്വസിച്ച് മരിച്ചു

അബുദാബി അൽ ഐനിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികൾ പുക ശ്വസിച്ച് മരിച്ചു. അൽകഅബി എന്ന സ്വദേശി കുടുംബത്തിലെ കുട്ടികളാണ് മരിച്ചത്. അൽ ഐനിലെ നാഹിൽ മേഖലയിലാണ് സംഭവം

മുഹമ്മദ് അൽകഅബി(13), സലീം ഗരീബ്(10), ഹാരിബ്(6) എന്നിവരാണ് മരിച്ചത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഇവരുടെ മുത്തച്ഛൻ ആശുപത്രിയിലാണ്

കുട്ടികൾ കിടന്നുറങ്ങിയിരുന്ന കെട്ടിടത്തിന്റെ ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

See also  യുഎഇയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും 168 തടവുകാരെ കൈമാറി

Related Articles

Back to top button