Local

മുക്കം ഡോൺബോസ്കോ കോളേജിന് മുക്കം മുനിസിപ്പാലിറ്റിയുടെ അവാർഡ്

മുക്കം: മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി മുക്കം നഗരസഭ നടപ്പിലാക്കിയ മാലിന്യ നിർമ്മാർജ്ജന പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കലാലയത്തിനുള്ള അവാർഡ് മാമ്പറ്റ ഡോൺ ബോസ്കോ കോളേജിന് ലഭിച്ചു. മുക്കം നഗരസഭ ചെയർമാൻ ശ്രീ. പി.ടി ബാബു അധ്യക്ഷത വഹിക്കുകയും, തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ശ്രീ. ലിന്റോ ജോസഫ് ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു. മുക്കം നഗരസഭയുടെ മാലിന്യ മുക്ത പ്രഖ്യാപന ചടങ്ങിൽ വച്ച് നഗരസഭ അധികൃതരിൽ നിന്ന് ഡോൺ ബോസ്കോ കോളേജിലെ വൈസ് പ്രിൻസിപ്പൽ ജിജി ജോർജ്, പി ആർ ഒ സന്തോഷ് അഗസ്റ്റിൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കേറ്റ് പി വി ചാന്ദിനി മാലിന്യമുക്ത സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. മുൻസിപ്പാലിറ്റി സെക്രട്ടറി വിബിൻ ജോസഫ്, മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ പ്രജിത പ്രദീപ്, ഡിവിഷൻ കൗൺസിലർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

See also  സി.എച്ച്. സെന്ററിന് ധനസമാഹരണം നടത്തി

Related Articles

Back to top button