National

വസതിയിൽ കെട്ടുകണക്കിന് പണം; സ്ഥലം മാറ്റം ലഭിച്ച ജസ്റ്റിസ് യശ്വന്ത് വർമ അലഹബാദ് ജഡ്ജിയായി ചുമതലയേറ്റു

ജസ്റ്റിസ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. ഔദ്യോഗിക വസതിയിൽ നിന്നും കോടിക്കണക്കിന് രൂപ കണ്ടെത്തിയതിനെ തുടർന്നാണ് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്നും അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയത്.

ചുമതലയേറ്റെങ്കിലും ജുഡീഷ്യൽ ചുമതല വഹിക്കുന്നതിൽ നിന്നും യശ്വന്ത് വർമയെ വിലക്കിയിട്ടുണ്ട്. നേരത്തെ യശ്വന്ത് വർമയെ അലഹബാദിലേക്ക് മാറ്റുന്നതിനെതിരെ അലഹബാദ് ബാർ അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു. മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹബാദ് ഹൈക്കോടതി എന്നായിരുന്നു ബാർ അസോസിയേഷന്റെ പ്രസ്താവന

ജസ്റ്റിസ് വർമയുടെ ഡൽഹിയിലെ വസതിയിൽ തീപിടിത്തമുണ്ടാകുകയും പിന്നാലെ എത്തിയ അഗ്നിരക്ഷാ സേനയാണ് കത്തിക്കരിഞ്ഞത് അടക്കമുള്ള ചാക്കുകണക്കിന് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണത്തിനായി സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

See also  അഹമ്മദാബാദ് വിമാന ദുരന്തം: 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; 187 എണ്ണം ബന്ധുക്കൾക്ക് കൈമാറി

Related Articles

Back to top button