പത്ത് വയസുകാരിയെ ചോക്ക്‌ലേറ്റ് നൽകി കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു; 19കാരൻ പിടിയിൽ

കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ ചോക്ക്‌ലേറ്റ് നൽകി ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. മുംബൈയിലെ മുംബ്ര റസിഡൻഷ്യൻ സൊസൈറ്റിയിലാണ് അതക്രൂര സംഭവം നടന്നത്. കുട്ടിയുടെ അർധനഗ്നമായ മൃതദേഹം കെട്ടിടത്തിന്റെ ഓടയിൽ നിന്ന് പോലീസ് കണ്ടെടുത്തു.
സംഭവത്തിൽ ആസിഫ് മൻസൂരിയെന്ന പത്തൊൻപതുകാരനെ പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കളിക്കാനായി വൈകിട്ടോടെ പുറത്തിറങ്ങിയതായിരുന്നു കുട്ടി. വീട്ടുജോലിക്കാരിയായ മാതാവ് ജോലിക്ക് പോയി മടങ്ങി വന്നപ്പോൾ മകളെ കാണാതെ ആയതോടെ ഒപ്പം പതിവായി കളിക്കുന്ന കുട്ടികളോട് അന്വേഷിച്ചു. അപ്പോഴാണ് ചിപ്സും ചോക്ക്‌ലേറ്റും നൽകി അയൽവാസിയായ യുവാവ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് കുട്ടിയെ കൊണ്ടുപോയെന്ന് അറിയുന്നത്.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കോൺക്രീറ്റ് കുഴിയിൽ കണ്ടെത്തിയത്. കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി
The post പത്ത് വയസുകാരിയെ ചോക്ക്‌ലേറ്റ് നൽകി കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു; 19കാരൻ പിടിയിൽ appeared first on Metro Journal Online.