തമിഴ്‌നാട്ടിൽ എഐഎഡിഎംകെ വീണ്ടും എൻഡിഎ മുന്നണിയിൽ; പ്രഖ്യാപിച്ചത് അമിത് ഷാ

തമിഴ്‌നാട്ടിൽ എഐഎഡിഎംകെ വീണ്ടും എൻഡിഎ മുന്നണിയിൽ ചേർന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യം അധികാരത്തിലെത്തും. എടപ്പാടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടും. എഐഎഡിഎംകെ എൻഡിഎയിൽ ചേരുന്നത് ഒരു ഉപാധിയുമില്ലാതെയാണെന്നും അമിത് ഷാ പറഞ്ഞു
ഒ പനീർ ശെൽവത്തിനെയും ടിടിവി ദിനകരനെയും ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിന് അണ്ണാഡിഎംകെയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. സീറ്റ് വിഭജനം, മന്ത്രിസഭാ രൂപീകരണമൊക്കെ പിന്നീട് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
The post തമിഴ്‌നാട്ടിൽ എഐഎഡിഎംകെ വീണ്ടും എൻഡിഎ മുന്നണിയിൽ; പ്രഖ്യാപിച്ചത് അമിത് ഷാ appeared first on Metro Journal Online.