World

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം തുടർന്ന് അമേരിക്ക; 80 പേർ കൊല്ലപ്പെട്ടു

യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണം. കനത്ത നാശം വിതച്ച അമേരിക്കയുടെ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെടുകയും 170 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ഹൂതികളുടെ സൈനിക ശേഷി ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്ന് പെന്റഗൺ അറിയിച്ചു.

ഹുദൈദ പ്രവിശ്യയിലെ റാസ് ഇസ തുറമുഖത്തിന് നേർക്ക് നടന്ന ആക്രമണത്തിൽ 80 പേരാണ് കൊല്ലപ്പെട്ടത്. മാർച്ച് 15 മുതൽ യെമനിലെ ഹൂതി കേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും നാശം വിതച്ച ആക്രമണമാണിത്.

യെമനിലെ ജനങ്ങൾക്ക് നേരെയല്ല, ഹൂതികളുടെ സൈനിക ശേഷി തകർക്കാനായാണ് ആക്രമണമെന്ന് അമേരിക്ക പറയുന്നു. ഹൂതികൾ ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണം വെറുതെ നോക്കിയിരിക്കില്ലെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി

The post യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം തുടർന്ന് അമേരിക്ക; 80 പേർ കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  ഇറാന്‍ രഹസ്യ വിഭാഗത്തിന്റെ തലവന്‍ ഇസ്രയേല്‍ ചാരന്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രസിഡന്റ് അഹമ്മദി നെജാദ്

Related Articles

Back to top button