World

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച ഇന്ത്യൻ സമയം ഒന്നര മുതൽ

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ. ലോക രാഷ്ട്രത്തലവൻമാർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

നാളെ രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതൽ പൊതുദർശനം ആരംഭിക്കും. ഇന്നലെയാണ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തത്. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം രാവിലെ 7.35നായിരുന്നു അന്ത്യം. 12 വർഷത്തോളം ആഗോള കത്തോലിക്ക സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്

2013 മാർച്ച് 13നാണ് അദ്ദേഹം മാർപാപ്പ പദവിയിലെത്തിയത്. കത്തോലിക്ക സഭയുടെ 266ാമത്തെ പോപ് ആയിരുന്നു. ഇന്ത്യ സന്ദർശിക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് അദ്ദേഹം വിടവാങ്ങിയത്.

See also  ഗാസ, എത്യോപ്യൻ അണക്കെട്ട് വിഷയങ്ങളിൽ യുഎസ് നിർദ്ദേശം തള്ളി ഈജിപ്ത്

Related Articles

Back to top button