National

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി; മരിച്ചവരിൽ ഇടപ്പള്ളി സ്വദേശിയും

ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. 27 പുരുഷൻമാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ പത്തിലധികം പേർ ചികിത്സയിൽ കഴിയുകയാണ്. മലയാളിയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി ഇന്നുണ്ടാകും

ഒരു നേപ്പാൾ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് ശ്രീനഗറിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ രണ്ട് ദിവസം വരെ കാലതാമസം എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തി. രാവിലെ ഏഴ് മണിയോടെ ഡൽഹിയിലെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽ വെച്ച് അടിയന്തര യോഗം ചേർന്നു. ടെക്‌നിക്കൽ ഏരിയയിലെ ലോഞ്ചിലാണ് ആദ്യ യോഗം ചേർന്നത്

സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗവും Set featured imageതൊട്ടുപിന്നാലെ നടക്കും. വിദേശത്തുള്ള ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംസാരിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഭീകരതക്കെതിരായ രാജ്യത്തിന്റെ നീക്കങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചു

The post പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി; മരിച്ചവരിൽ ഇടപ്പള്ളി സ്വദേശിയും appeared first on Metro Journal Online.

See also  അരുണാചലിൽ ആശുപത്രിയിൽ 40കാരന്റെ ആക്രമണം; ഭാര്യയും മകളുമടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Related Articles

Back to top button