National

പഹൽഗാം ഭീകരാക്രമണം: സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി, വിമാനത്താവളത്തിൽ അടിയന്തര യോഗം

ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തി. രാവിലെ ഏഴ് മണിയോടെ ഡൽഹിയിലെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിൽ വെച്ച് അടിയന്തര യോഗം ചേർന്നു. ടെക്‌നിക്കൽ ഏരിയയിലെ ലോഞ്ചിലാണ് ആദ്യ യോഗം ചേർന്നത്

സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗവും തൊട്ടുപിന്നാലെ നടക്കും. വിദേശത്തുള്ള ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംസാരിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഭീകരതക്കെതിരായ രാജ്യത്തിന്റെ നീക്കങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചു

ഭീകരതക്കെതിരായ ഇന്ത്യയുടെ നീക്കങ്ങൾക്ക് ലോകരാഷ്ട്രങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ, റഷ്യ, ഓസ്‌ട്രേലിയ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സൗദി കിരീടാവകാശിയും ഇന്ത്യക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

The post പഹൽഗാം ഭീകരാക്രമണം: സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി, വിമാനത്താവളത്തിൽ അടിയന്തര യോഗം appeared first on Metro Journal Online.

See also  കർണാടകയിൽ മല മുകളിലെ ക്ഷേത്രത്തിൽ കയറുന്നതിനിടെ കാൽ വഴുതി വീണു; നിരവധി പേർക്ക് പരുക്ക്

Related Articles

Back to top button