National

തീവ്രവാദത്തെ ഉരുക്കുമുഷ്ടിയുപയോഗിച്ച് നേരിടണം; കേന്ദ്രത്തിന് പൂർണ പിന്തുണയെന്ന് സ്റ്റാലിൻ

പഹൽഗാം ഭീകരാക്രമണത്തിൽ നിയമസഭയിൽ പ്രതികരണം നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തീവ്രവാദത്തെ ഉരുക്കുമുഷ്ടിയുമായി നേരിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തീവ്രവാദികളെ അടിച്ചമർത്താനുള്ള കേന്ദ്ര ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകും. നിരപരാധികളെ കൊല്ലുന്നവർക്ക് ഇന്ത്യൻ മണ്ണിൽ ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങൾ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ഭീകരസംഘടനയായ ലഷ്‌കറെ ത്വയിബയുമായി ബന്ധമുള്ളവരാണ് ഇവർ. ആസിഫ് ഫൗജി, സുലേമാൻ ഷാ, അബു തൽഹ എന്നവരുടെ രേഖാ ചിത്രങ്ങളാണ് പുറത്തുവിട്ടത്

നാല് ഭീകരരും ആയുധങ്ങളുമേന്തി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൽഹാം ഭീകരാക്രമണത്തിൽ ഇവർ നാലുപേർക്കും നേരിട്ട് പങ്കുള്ളതായാണ് റിപ്പോർട്ടുകളിൽ പറയുന്നു.

 

The post തീവ്രവാദത്തെ ഉരുക്കുമുഷ്ടിയുപയോഗിച്ച് നേരിടണം; കേന്ദ്രത്തിന് പൂർണ പിന്തുണയെന്ന് സ്റ്റാലിൻ appeared first on Metro Journal Online.

See also  അധിക്ഷേപ പരാമർശം; റണ്‍വീര്‍ അല്ലാഹ്ബാദിയ ഉള്‍പ്പെടെ 40 പേര്‍ക്ക് സമന്‍സ്‌

Related Articles

Back to top button