National

പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കവെ ഓഫീസ് ഉദ്ഘാടനം; സിപിഎമ്മിനെ വിമർശിച്ച് മുരളീധരൻ

പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് മന്ദിരമായ എകെജി സെന്റിന്റെ ഉദ്ഘാടനം നടത്തിയതിനെ വിമർശിച്ച് കെ മുരളീധരൻ. കാശ്മീരിൽ 26 പേർ കൊല്ലപ്പെട്ടതിനിടെ പാർട്ടി ഓഫീസ് ഉദ്ഘാടനം നടത്തിയത് ഉചിതമല്ല.

മാർപാപ്പ കാലം ചെയ്തതിന്റെ ദുഃഖാചരണത്തിനിടെയാണ് ചടങ്ങ് നടന്നത്. സർക്കാർ വാർഷിക പരിപാടിയും ഇന്നലെ നടത്തിയതിനെ കെ മുരളീധരൻ വിമർശിച്ചു. നേരത്തെ രാഹുൽ മാങ്കൂട്ടത്തിലും സിപിഎമ്മിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു

രാജ്യം വിറങ്ങലിച്ച് നിൽക്കവെ ഇതുപോലൊരു ഉദ്ഘാടന മാമാങ്കം നടത്താൻ നാണമുണ്ടോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. പെഹൽഗാം ഭീകരാക്രമണത്തിൽ ലോകം മുഴുവൻ ദുഃഖം അറിയിക്കുമ്പോൾ പാർട്ടി ഓഫീസ് ഉദ്ഘാടനം നടത്തിയ സിപിഎമ്മിന് നല്ല നമസ്‌കാരമെന്നും രാഹുൽ പറഞ്ഞു

The post പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കവെ ഓഫീസ് ഉദ്ഘാടനം; സിപിഎമ്മിനെ വിമർശിച്ച് മുരളീധരൻ appeared first on Metro Journal Online.

See also  വേഗം കുട്ടികളുണ്ടാവണം; കുടുംബാസൂത്രണം പെട്ടെന്നാക്കാം: എംകെ സ്റ്റാലിൻ

Related Articles

Back to top button