കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്; അന്വേഷണ വിവരങ്ങൾ രാജ്‌നാഥ് സിംഗ് വിശദീകരിക്കും

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ വൈകിട്ട് ആറ് മണിക്കാണ് യോഗം. ഇതുവരെയുള്ള അന്വേഷണത്തിന്റെ വിവരങ്ങൾ രാഷ്ട്രീയ കക്ഷി നേതാക്കളെ സർക്കാർ അറിയിക്കും
ഭീകരാക്രമണത്തിന് പാക്കിസ്ഥാനിൽ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ. ഇക്കാര്യം ഇന്ന് രാജ്‌നാഥ് സിംഗ് സർവകക്ഷി യോഗത്തിൽ വിശദീകരിക്കും. ഇന്നലെ കേന്ദ്ര മന്ത്രിസഭ എടുത്ത തീരുമാനങ്ങളും സർവ കക്ഷി യോഗത്തെ അറിയിക്കും
ഭീകരർ വനമേഖലയിലേക്ക് കടന്നുവെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ പഹൽഗാം, ബൈസരൺ, അനന്ത് നാഗ് എന്നിവിടങ്ങളിൽ വ്യാപക തെരച്ചിൽ തുടരുകയാണ്. ഇന്റലിജൻസ് പരാജയമുണ്ടായെന്ന ആരോപണം പ്രതിപക്ഷം ഇന്നത്തെ സർവകക്ഷി യോഗത്തിൽ ഉന്നയിച്ചേക്കാൻ സാധ്യതയുണ്ട്.
The post കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന്; അന്വേഷണ വിവരങ്ങൾ രാജ്‌നാഥ് സിംഗ് വിശദീകരിക്കും appeared first on Metro Journal Online.