World

അബദ്ധത്തില്‍ അതിര്‍ത്തി കടന്നു; ബിഎസ്എഫ് ജവാന്‍ പാക് സൈന്യത്തിന്റെ പിടിയിൽ

കറാച്ചി: ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്താൻ. അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്നെത്തിയ ജവാനെയാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ ജവാനാണ് അതിർത്തി അബദ്ധത്തിൽ കടന്നത്. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിൾ പികെ സിംഗ് എന്ന സൈനികനാണ് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ പിടിയിലായത്.

നിലവിൽ പാക്ക് റെയ്ഞ്ചേഴ്സിന്റെ പിടിയിലാണ് ബിഎസ്എഫ് ജവാന്‍ എന്നാണ് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളിലെയും സൈന്യത്തിന്റെ ഫ്ളാഗ് മീറ്റിംഗിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം ജവാനെ വിട്ടയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. മോചനത്തിനായി ചർച്ചകള്‍ തുടരുകയാണ്.

See also  ഫയർഫ്‌ളൈയുടെ പേടകം വിജയകരമായി ചന്ദ്രനിലിറങ്ങി; സ്വകാര്യകമ്പനിയുടെ രണ്ടാമത്തെ ദൗത്യവും വിജയം

Related Articles

Back to top button