National

നാഷണൽ ഹെറാൾഡ് കേസ്: ഇഡി കുറ്റപത്രം അപൂർണമെന്ന് കോടതി, സോണിയക്കും രാഹുലിനും നോട്ടീസ് അയച്ചില്ല

നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് കോടതിയിൽ നിന്ന് തിരിച്ചടി. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അപൂർണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇഡിയോട് കോടതി നിർദേശിച്ചു. കുറ്റപത്രത്തിൽ പ്രതി ചേർക്കപ്പെട്ട സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയക്കാനും കോടതി വിസമ്മതിച്ചു

നോട്ടീസ് നൽകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടണമെന്ന് കോടതി വ്യക്തമാക്കി. കേസ് മെയ് 2ന് പരിഗണിക്കാനായി മാറ്റി. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായ എജെഎല്ലിന്റെ രണ്ടായിരം കോടിയോളം രൂപ വരുന്ന ആസ്തി 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യ കമ്പനി തട്ടിയെടുത്തെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്

കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസിൽ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൽ ഇഡി ആരംഭിച്ചിരുന്നു. ഡൽഹി, മുംബൈ, ലക്‌നൗ എന്നിവിടങ്ങളിലായി എജെഎല്ലിന്റെ 700 കോടിയിലധികം വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

The post നാഷണൽ ഹെറാൾഡ് കേസ്: ഇഡി കുറ്റപത്രം അപൂർണമെന്ന് കോടതി, സോണിയക്കും രാഹുലിനും നോട്ടീസ് അയച്ചില്ല appeared first on Metro Journal Online.

See also  ടണൽ ദുരന്തം: രക്ഷാപ്രവർത്തനത്തിന് നാവികസേനയും, അകത്ത് കുടുങ്ങിയവരുടെ 150 മീറ്റർ അകലെ രക്ഷാപ്രവർത്തകരെത്തി

Related Articles

Back to top button