National

പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫിൻ്റെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ സസ്പെന്റ് ചെയ്തു

പാക് പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ വിലക്കി. മന്ത്രി ഖവാജ ആസിഫിൻറെ അക്കൗണ്ട് ആണ് ബ്ലോക്ക് ചെയ്തത്. നിലവിൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ആർക്കും പാക് പ്രതിരോധ മന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫിന്റെ അക്കൗണ്ടുകൾ കാണാൻ സാധിക്കില്ല.

തുടർച്ചയായി ഇന്ത്യക്ക് നേരെ ആണവായുധ ഭീഷണി മുഴക്കുകയാണ് പാക് പ്രതിരോധ മന്ത്രിയായ ഖ്വാജാ മുഹമ്മദ് ആസിഫ്. ഇത്തരത്തിലുളള ഭീഷണി സ്വ‍രങ്ങൾ മുഴക്കുന്ന അക്കൗണ്ട് തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പാക് മന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഉൾപ്പടെ എട്ട് അക്കൗണ്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിൽ സസ്പെന്റ് ചെയ്തിട്ടുള്ളത്.

അതിസാമ്യം പഹൽഗാം ഭീകരാക്രമണത്തിൽ വിവാദ പ്രസ്താവനയുമായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രംഗത്തെത്തിയിരുന്നു . പഹൽഗാo ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യ തന്നെയാണെന്നാണ് ഷാഹിദ് അഫ്രീദിയുടെ ആരോപണം. അരമണിക്കൂറോളം ആക്രമണം നടന്നിട്ട് ഒരു ഇന്ത്യൻ സൈനികൻ പോലും വന്നില്ല. സ്വന്തം ജനങ്ങളെ കൊന്നിട്ട്, പഴി പാകിസ്താനുമേൽ ചുമത്തുകയാണ് ഇന്ത്യയെന്നും അഫ്രീദി ആരോപിച്ചു.

The post പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫിൻ്റെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ സസ്പെന്റ് ചെയ്തു appeared first on Metro Journal Online.

See also  സിഖ് വിരുദ്ധ കലാപം: കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം തടവുശിക്ഷ

Related Articles

Back to top button