Local

ജെ.സി.ഐ കിഡ്സ് സമ്മർ ക്യാമ്പ് ശ്രദ്ധേയമായി

 

മലപ്പുറം: ജെ.സി.ഐ മലപ്പുറം ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല സമ്മർ ക്യാമ്പ് ശ്രദ്ധേയമായി.

വിദ്യാർത്ഥികളിലെ വ്യക്തിത്വ വികസനവും, പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്ഥിരോത്സാഹത്തോടെ മുന്നേറാനുള്ള കഴിവുകൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ക്യാമ്പ്. കൂടാതെ പൊതുവേദിയിൽ സംസാരിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുക, ലഹരി, മൊബൈൽ അഡിക്ഷനുകളെ കുറിച്ച് ബോധവാന്മാരാകാൻ സഹായിക്കുക, പ്രഥമ ശുശ്രൂഷയെ കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങളും ആക്ടിവിറ്റുകളിലൂടെ നടന്നു. നാല്പതിലേറെ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

ജെ.സി.ഐ സോൺ വൈസ് പ്രസിഡൻ്റ് ഡോ. സദക്കത്തുള്ള താഹിർ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ മലപ്പുറം പ്രസിഡൻ്റ് സൈനുദ്ധീൻ കാടേരി അധ്യക്ഷത വഹിച്ചു.

പരിശീലനത്തിന് സോൺ ട്രെയിനർമാരായ ജെസി സറഫുദ്ദീൻ കാളികാവ്, ജെസി മുഹമ്മദ് ബഷീർ പൂക്കോട്ടൂർ, ജെ.സി മുഹ്‌സിന അബ്ദുൽ ഖാദർ, എഫ്.എം.ആർ ട്രെയിനർ ജെ.സി ഉവൈസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

പരിപാടിയിൽ ജിംഷ മഞ്ചേരി, പി. മുഹമ്മദ് സുബീഷ്, ഡോ. ഫർസാന തസ്‌നി, റസീന ടി, സാമിർ കടന്നമഠത്തിൽ ഫൈസൽ കെ, ഷമീം സി, സക്കീർ മച്ചിങ്ങൽ പങ്കെടുത്തു.

See also  സഹവാസ ക്യാമ്പിന് തുടക്കമായി.

Related Articles

Back to top button