National

പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി; 2 പേർ പഞ്ചാബിൽ പിടിയിൽ

ന്യൂഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ 2 പേർ അറസ്റ്റിൽ. പാലക് ഷെർ, മസിഗ്, സൂരജ് മസിഗ് എന്നിവരെ പഞ്ചാബ് പൊലീസാണ് അറസ്റ്റു ചെയ്തത്. തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ചോർത്തി നൽകിയെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്.

ഇരുവരും സൈനിക കന്‍റോൺമെന്‍റുകളുടെയും വ്യോമതാവളങ്ങളുടെയും ഫോട്ടോകൾ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് അയച്ചതായും കണ്ടെത്തലുണ്ട്. ജയിലിൽ കഴിയുന്ന ഹർപ്രീത് സിംഗിനെ ചോദ്യം ചെയ്തതോടെയാണ് ചാരവൃത്തി സംബന്ധിച്ച് വിവരം ലഭിച്ചത്.

ഇരുവരും ഏറെ വർഷങ്ങളായി ചാരവൃത്തി നടത്തി വരുന്നതായാണ് വിവരം. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പഞ്ചാബ് ഡിജിപി വ്യക്തമാക്കി. പ്രതികളെ എൻഐഎയ്ക്ക് കൈമാറുമെന്ന സൂചനയുണ്ട്.

See also  വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് നേരെ പാഞ്ഞടുത്ത് പുലി; വളര്‍ത്തുനായകൾ രക്ഷകരായി

Related Articles

Back to top button