National

ഭീകരാക്രമണം നടക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് നേരത്തെ പ്രധാനമന്ത്രിക്ക് കിട്ടി; കേന്ദ്രത്തിനെതിരെ ഖാർഗെ

പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനമായി എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. ആക്രമണം നടക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നുവെന്ന് ഖാർഗെ ആരോപിച്ചു. ഈ ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ജമ്മു കാശ്മീർ സന്ദർശനം മാറ്റിവെച്ചതെന്നും ഖാർഗെ ആരോപിച്ചു

പഹൽഗാം ആക്രമണത്തിൽ ഗുരുതരമായ ഇന്റലിജൻസ് വീഴ്ചയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടും സർക്കാർ ഇടപെടാതിരുന്നത് ദുരൂഹമാണെന്നും ജമ്മു കാശ്മീർ പോലീസിനെ ഇക്കാര്യം അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഖാർഗെ ചോദിച്ചു

അതേസമയം ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ നാളെ രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. അടിയന്തര സാഹചര്യം നേരിടാൻ വിദ്യാർഥികൾക്കും ജനങ്ങൾക്കും പരിശീലനം നൽകാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

The post ഭീകരാക്രമണം നടക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് നേരത്തെ പ്രധാനമന്ത്രിക്ക് കിട്ടി; കേന്ദ്രത്തിനെതിരെ ഖാർഗെ appeared first on Metro Journal Online.

See also  അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികള്‍

Related Articles

Back to top button