National

കാശ്മീരിൽ നിയന്ത്രണരേഖക്ക് സമീപത്ത് നിന്നും പാക് പൗരൻ സൈന്യത്തിന്റെ പിടിയിലായി

ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാക്കിസ്ഥാൻ പൗരനെ ഇന്ത്യൻ സൈന്യം പിടികൂടി. ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഇന്തോ-പാക് നിയന്ത്രണരേഖക്ക് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്. പാക് സൈനികനാണ് ഇയാളെന്നാണ് സൂചന.

ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൈന്യം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപത്ത് നിന്ന് ബിഎസ്എഫ് ഒരു പാക് റേഞ്ചറെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പിന്നാലെയാണ് പൂഞ്ചിൽ മറ്റൊരു പാക് പൗരനും പിടിയിലായത്

ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സൈന്യം അതീവ ജാഗ്രതയിലാണ്. പാക് പൗരൻ പിടിയിലായതോടെ സുരക്ഷാ സേന മേഖലയിൽ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

See also  പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ; പരിഹസിച്ച് ബിജെപി നേതാവ്

Related Articles

Back to top button