27 വിമാനത്താവളങ്ങൾ ശനിയാഴ്ച വരെ അടച്ചിടാൻ നിർദേശം; 430 വിമാന സർവീസുകൾ റദ്ദാക്കി

രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ നിർദേശം നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ 27 വിമാനത്താവളങ്ങളാണ് അടച്ചിടുക. ഈ വിമാനത്താവളങ്ങളിലെ ശനിയാഴ്ച പുലർച്ചെ വരെയുള്ള വിമാന സർവീസുകൾ റദ്ദാക്കി
ആകെ 430 സർവീസുകളാണ് റദ്ദാക്കിയത്. കാശ്മീർ മുതൽ ഗുജറാത്ത് വരെയുള്ള വടക്കുപടിഞ്ഞാറൻ വ്യോമപാത പൂർണമായും ഒഴിവാക്കിയാണ് നിലവിൽ വിമാന കമ്പനികൾ സർവീസ് നടത്തുന്നത്. ഇതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ കൂടി അടച്ചിടാനുള്ള തീരുമാനം.
ശ്രീനഗർ, ജമ്മു, ലേ, ചണ്ഡിഗഢ്, അമൃത്സർ, ലുധിയാന, പട്യാല, ബതിണ്ട, ഹൽവാര, പഠാൻകോട്ട്, ഭുന്തർ, ഷിംല, ഗഗൽ, ധരംശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്തർ, കണ്ട്ല, കെഷോദ്, ബുജ്, ഗ്വാളിയോർ, ഗാസിയാബാദ്, ഹിൻഡൻ വിമാനത്താവളങ്ങളുടെ പ്രവർത്തനമാണ് നിർത്തിവെച്ചിരിക്കുന്നത്.
The post 27 വിമാനത്താവളങ്ങൾ ശനിയാഴ്ച വരെ അടച്ചിടാൻ നിർദേശം; 430 വിമാന സർവീസുകൾ റദ്ദാക്കി appeared first on Metro Journal Online.