Local
എസ് എസ് എൽ സി റിസൾട്ട് 2025

കൂടരഞ്ഞി:എസ്എസ്എൽസി ഫലം പുറത്തു വന്നപ്പോൾ കഴിഞ്ഞവർഷത്തേക്കാൾ 10000 ത്തിലധികം എ പ്ലസ് എണ്ണം കുറഞ്ഞിട്ടു പോലും കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിന് മിന്നും ജയം.
189 കുട്ടികൾ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി.40 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A + കരസ്ഥമാക്കി. 20 കുട്ടികൾക്ക് 9 A+ ലഭിച്ചു.
കൂമ്പാറ ഫാത്തിമബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ 142 കുട്ടികളിൽ 14 കുട്ടികൾക്കും
കക്കാടംപൊയിൽ സെൻ്റ് മേരിസ് ഹൈസ്കൂളിൽ 27 കുട്ടികളിൽ 2 കുട്ടികൾക്കും
മുക്കം ഹൈസ്കൂളിൽ 71 കുട്ടികളിൽ 2കുട്ടികൾക്കും
ആനയാംകുന്ന് ഹൈസ്കൂളിൽ 143 കുട്ടികളിൽ 22 കുട്ടികൾക്കും മുഴുവൻ വിഷയങ്ങൾക്ക് എപ്ലസ് ലഭിച്ചു.
മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ നിന്ന് 14 കുട്ടികൾ പരീക്ഷയെഴുതി ജയിച്ചു .