National

ഇന്ത്യ – പാക് സംഘർഷം; നാലാം വാർഷികാഘോഷം റദ്ദാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാലാം വാർഷികാഘോഷം നിർത്തി വച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്

മലപ്പുറം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ എല്ലാ പരിപാടികളുമാണ് ഒഴിവാക്കിയത്. ഇതോടൊപ്പം വാര്‍ഷിക ആഘോഷങ്ങളൂടെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങള്‍, മുഖ്യമന്ത്രിയുെട സാന്നിധ്യത്തിലുള്ള മേഖലാ യോഗങ്ങള്‍, പ്രഭാത യോഗങ്ങള്‍ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആരംഭിച്ച എന്‍റെ കേരളം പ്രദര്‍ശന, വിപണന മേളകള്‍ തുടരും. എന്നാല്‍ ഇതിലെ എല്ലാ കലാപരിപാടികളും ഒഴിവാക്കും.

See also  വന്ദേഭാരത് മെട്രോ ട്രെയിനിന്റെ പേര് നമോ ഭാരത് റാപിഡ് എന്നാക്കി; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

Related Articles

Back to top button