Sports

ഐപിഎൽ മെയ് 17ന് പുനരാരംഭിക്കും; മത്സരം ആറ് വേദികളിലായി, ഫൈനൽ ജൂൺ 3ന്

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും. ആറ് വേദികളിലായാണ് ശേഷിക്കുന്ന മത്സരങ്ങൾ നടത്തുക. ജൂൺ 3ന് ഫൈനൽ മത്സരം നടക്കുമെന്നും ബിസിസിഐ അറിയിച്ചു.

ഒന്നാം ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നും നടക്കും. രണ്ടാം ക്വാളിഫയർ ജൂൺ 1ന് നടക്കും. ജൂൺ 3ന് ഫൈനൽ മത്സരം. നാല് പ്ലേ ഓഫ് മത്സരങ്ങളടക്കം 16 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്.

അതേസമയം ടൂർണമെന്റ് നിർത്തിവെച്ചതിനെ തുടർന്ന് ഇന്ത്യ വിട്ടുപോയ വിദേശ താരങ്ങൾ മടങ്ങിവരുമോയെന്നതിൽ സ്ഥിരീകരണമായിട്ടില്ല. ബംഗളൂരു, ജയ്പൂർ, ഡൽഹി, ലക്‌നൗ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങൾ നടക്കുക.

See also  ധരംശാലയിൽ പഞ്ചാബ്-ഡൽഹി ഐപിഎൽ മത്സരം പാതിവഴിയിൽ നിർത്തി; താരങ്ങൾക്ക് മടങ്ങാൻ പ്രത്യേക ട്രെയിൻ

Related Articles

Back to top button