National

കേണൽ സോഫിയക്കെതിരായ പരാമർശം; ബിജെപിക്ക് ആത്മാർഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ്

കേണൽ സോഫിയ ഖുറേഷിക്കെതിരായി മധ്യപ്രദേശിലെ ബിജെപി മന്ത്രി അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവമായി ജോൺ ബ്രിട്ടാസ് എംപി. ബിജെപി മന്ത്രി കുൻവർ വിജയ് ഷായാണ് ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനമായ കേണൽ സോഫിയ ഖുറേഷിക്കെതിരെയ അധിക്ഷേപ പരാമർശം നടത്തിയത്. സോഫിയ ഖുറേഷി തീവ്രവാദികളുടെ സഹോദരിയാണെന്നായിരുന്നു പരാമർശം

കുൻവർ വിജയ് ഷായുടെ പ്രസംഗം വിഷലിപ്തമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. മന്ത്രിയെ പുറത്താക്കണം. ബിജെപിക്ക് ആത്മാർഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം. മന്ത്രി പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ ആർത്തട്ടഹസിച്ച് ചിരിക്കുകയായിരുന്നുവെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി

ഓപറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വാർത്താ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് കേണൽ സോഫിയ ഖുറേഷി ആയിരുന്നു. വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെയും പറഞ്ഞു.

The post കേണൽ സോഫിയക്കെതിരായ പരാമർശം; ബിജെപിക്ക് ആത്മാർഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് appeared first on Metro Journal Online.

See also  ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്നു; വയനാട് സ്വദേശി പിടിയില്‍

Related Articles

Back to top button