ഐപിഎല്ലിലെ നാലാം സ്ഥാനക്കാരെ ഇന്ന് അറിയുമോ; ഇന്ന് മുംബൈ-ഡൽഹി നിർണായക പോരാട്ടം

ഐപിഎല്ലിൽ പ്ലേ ഓഫിലെ നാലാമനാകാൻ മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. ഡൽഹി ക്യാപിറ്റൽസാണ് എതിരാളികൾ. ഇന്ന് മുംബൈ തോറ്റാൽ നാലാം സ്ഥാനക്കാരെ അറിയാനുള്ള കാത്തിരിപ്പ് വീണ്ടും നീളും. ഗുജറാത്ത്, ബംഗളൂരു, പഞ്ചാബ് ടീമുകളാണ് ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചത്
മുംബൈയും ഡൽഹിയുമാണ് നാലാം സ്ഥാനത്തിനായി മത്സരിക്കുന്നത്. ഇരു ടീമുകൾക്കും ഇനി രണ്ട് വീതം മത്സരം ബാക്കിയുണ്ട്. പട്ടികയിൽ ഒരു പോയിന്റിന്റെ മേൽക്കൈയുള്ള മുംബൈക്ക് ഒരു മത്സരം ജയിച്ചാൽ പ്ലേ ഓഫിലെത്താം.
ജയം അനിവാര്യമായ ഡൽഹിക്ക് ഇന്ന് ജീവൻമരണ പോരാട്ടമാണ്. ഇന്ന് തോറ്റാൽ അവർക്ക് പ്ലേ ഓഫ് മറക്കാം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. വാങ്കഡെയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
The post ഐപിഎല്ലിലെ നാലാം സ്ഥാനക്കാരെ ഇന്ന് അറിയുമോ; ഇന്ന് മുംബൈ-ഡൽഹി നിർണായക പോരാട്ടം appeared first on Metro Journal Online.