Local

വായനക്കൂട്ടം ഉദ്‌ഘാടനവും മാഗസിൻ പ്രകാശനവും സംഘടിപ്പിച്ചു

വെറ്റിലപ്പാറ : വെറ്റിലപ്പാറ ഗവ. ഹൈസ്കൂളിൽ വായനക്കൂട്ടം ഉദ്‌ഘാടനവും ‘ഉറവ’ മാഗസിൻ പ്രകാശനവും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെ സർഗാത്മകത പരിപോഷിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയായ ബഡ്ഡിംഗ് റൈറ്റെഴ്സിന്റെ (വളർന്നുവരുന്ന എഴുത്തുകാർ) ഭാഗമായി ആണ് പരിപാടി സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് ഉസ്മാൻ പാറക്കലിന്റെ അധ്യക്ഷതയിൽ അരീക്കോട് ബിപിസി രാജേഷ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പ്രധാന അധ്യാപിക ലൗലി ജോൺ മാഗസിൻ ഏറ്റുവാങ്ങുകയും സീനിയർ അസിസ്റ്റന്റ് റോജൻ പി.ജെ, സ്റ്റാഫ് സെക്രട്ടറി അലി അക്ബർ കെ.ടി, അബ്ദുൽ മുനീർ, ജിനീഷ്, നസിയ, തുടങ്ങിയ അധ്യാപക പ്രതിനിധികൾ ആശംസകളർപ്പിച്ചു സംസാരിച്ചു. വിദ്യാരംഗം കോർഡിനേറ്റർ വിലാസിനി സ്വാഗതവും ജിഷ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ പിടിഎ, എംപിടിഎ, എസ്എംസി, പ്രതിനിധികളും രക്ഷിതാക്കളും സന്നിഹിതരായി.

See also  തവരാപറമ്പ് ജി.എൽ.പി. സ്കൂളിൽ വർണക്കൂടാരം പദ്ധതിയും രക്ഷാകർത്തൃസംഗമവും ഉദ്ഘാടനം ചെയ്തു

Related Articles

Back to top button