National

അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി.

ഈ മാസം 26ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി.

കൊലക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് വരെ ബിജെപി അധ്യക്ഷനാകാമെന്ന് 2018ൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിന് ആധാരം.

The post അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് appeared first on Metro Journal Online.

See also  ഭാര്യ യാചകനൊപ്പം പോയെന്ന പരാതിയിൽ ട്വിസ്റ്റ്; ഒടുവിൽ കേസ് ഭർത്താവിനെതിരെ

Related Articles

Back to top button