National

വെള്ളവും ചോരയും ഒന്നിച്ചൊഴുകില്ല; പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമിത് ഷാ

പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം ഒരു രീതിയിലുമുള്ള ഭീകര പ്രവർത്തനങ്ങളെയും അംഗീകരിക്കില്ല. ജമ്മു കാശ്മീരിൽ മസ്ജിദുകൾക്ക് നേരെയും ഗുരുദ്വാര അടക്കമുള്ള മതസ്ഥാപനങ്ങൾക്ക് നേരെയും പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തി. സാധാരണക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി

വെള്ളവും ചോരയും ഒന്നിച്ചൊഴുകില്ല. അതിർത്തിയിൽ കൂടുതൽ ബങ്കറുകൾ നിർമിക്കുമെന്നും അമിത് ഷാ കാശ്മീരിൽ പറഞ്ഞു. രണ്ട് ദിവസത്തെ കാശ്മീർ സന്ദർശനത്തിന് എത്തിയതാണ് അമിത് ഷാ. സുരക്ഷ വിലയിരുത്തുന്നതിനായി ഉന്നതതല യോഗവും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചേർന്നു.

ഇന്ത്യയുമായി ഗൗരവമായി ചർച്ച നടത്താനാണ് പാക്കിസ്ഥാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഹാഫിസ് സയ്യിദ്, മസൂദ് അസർ അടക്കമുള്ള ഭീകരരെ പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഐഎൻഎസ് വിക്രാന്തിൽ സന്ദർശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

The post വെള്ളവും ചോരയും ഒന്നിച്ചൊഴുകില്ല; പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമിത് ഷാ appeared first on Metro Journal Online.

See also  തഞ്ചാവൂരിൽ വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു

Related Articles

Back to top button