National

ദില്ലിയില്‍ ബിജെപി സര്‍ക്കാരിൻ്റെ ബുള്‍ഡോസര്‍രാജ്; 500ഓളം തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന ക്യാമ്പ് തകര്‍ത്തു

ദില്ലിയില്‍ ബിജെപി സര്‍ക്കാരിൻ്റെ ബുള്‍ഡൊസര്‍രാജ്. 500ഓളം തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന ജങ്പുരയിലെ മദിരാശി ക്യാമ്പ് സര്‍ക്കാര്‍ പൊളിച്ചു നീക്കി. പുനരധിവാസത്തിനുള്ള സൗകര്യമൊരുക്കണമെന്ന ദില്ലി ഹൈക്കോടതിയുടെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് ബിജെപി സര്‍ക്കാരിന്റെ ഈ നടപടി.

അനധികൃത കയ്യേറ്റവും അഴുക്കു ചാല്‍ ശുചീകരണവും ആരോപിച്ചാണ് ബിജെപി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്. 500 ലധികം തമിഴ്‌നാട്ടില്‍നിന്നുള്ളവര്‍ താമസിക്കുന്ന മദിരാശി കോളനി സര്‍ക്കാര്‍ പൊളിച്ചു നീക്കി. പുനരധിവാസ നടപടിപൂര്‍ത്തീകരിച്ച ശേഷമേ ഒഴിപ്പിക്കാവു എന്ന ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശം മറികടന്നാണ് ബുള്‍ഡോസ് രാജ് നടപ്പിലാക്കിയത്. ഇതോടെ മുഖ്യമന്ത്രി രേഖ ഖുപ്തക്കെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്.

വിഷയത്തില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്ന് ദില്ലി ഡിവൈഎഫ്ഐ പ്രതികരിച്ചു. 55 വര്‍ഷമായി താമസിക്കുന്ന മേഖല പൊളിച്ച് നീക്കിയതോടെ എങ്ങോട്ട് പോകുമെന്ന് ആശങ്കയിലാണ് ഇവിടെ താമസിച്ചിരുന്നവര്‍.

The post ദില്ലിയില്‍ ബിജെപി സര്‍ക്കാരിൻ്റെ ബുള്‍ഡോസര്‍രാജ്; 500ഓളം തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന ക്യാമ്പ് തകര്‍ത്തു appeared first on Metro Journal Online.

See also  ജമ്മു കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

Related Articles

Back to top button