Movies

ബസ് യാത്രക്കിടെ ഹൃദയാഘാതം; തമിഴ് സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു

തമിഴ് സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മധുരയിൽ നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

മധുരയിൽ ഒരു നിർമാതാവിനോട് അടുത്ത സിനിമയുടെ കഥ പറഞ്ഞ ശേഷം ചെന്നൈയിലേക്ക് തിരിച്ചതായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബാലു മഹേന്ദ്രയുടെ സഹായിയായാണ് അദ്ദേഹം സിനിമയിൽ എത്തിയത്. 2013ൽ മദയാനൈ കൂട്ടം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ശന്തനു ഭാഗ്യരാജ് നായകനായ രാവണക്കൂട്ടം ആണ് അവസാന സിനിമ

The post ബസ് യാത്രക്കിടെ ഹൃദയാഘാതം; തമിഴ് സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു appeared first on Metro Journal Online.

See also  ഗെയിം ചെയ്ഞ്ചറിൽ തൃപ്തിയില്ല; ഇനി ശ്രദ്ധ ഇന്ത്യൻ 3 യിൽ: ശങ്കർ

Related Articles

Back to top button