National

സിക്കിമിൽ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു; കാണാതായ 9 പേർക്കായി തെരച്ചിൽ തുടരുന്നു

സിക്കിമിൽ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചു. കാണാതായ 9 പേർക്കായി തിരച്ചിൽ തുടരുന്നു. സൈനിക ക്യാമ്പിന് സമീപം ഇന്നലെ വൈകിട്ടാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ വൈകിട്ടാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്പത് പേരെ കാണാതായാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ 34 മരണം റിപ്പോർട്ട് ചെയ്തു.

അസമിലും ത്രിപുരയിലും മേഘാലയിലും വെള്ളപ്പൊക്കമുണ്ടായി. മൂന്നുലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചു. അസമിൽ പതിനായിരത്തിധികം പേർ ദുരിതാശ്വാസ ക്യാമ്പിലാണ്. അരുണാചൽപ്രദേശിൽ കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി.

 

See also  ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; അഞ്ച് പേർ മരിച്ചു

Related Articles

Back to top button