National

ഇനി മുതൽ ഒറ്റയ്ക്ക്; ആം ആദ്മി പാർട്ടി ഇന്ത്യ സഖ്യം ഉപേക്ഷിച്ചു

ഇന്ത്യ സഖ്യം ഉപേക്ഷിച്ച് ആംആദ്മി പാർട്ടി. ഇനി മുതൽ ഒറ്റയ്ക്ക് പോകും. എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. യഥാർഥ സഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് എഎപി ആരോപിച്ചു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് പ്രതിപക്ഷ ഗ്രൂപ്പ് രൂപീകരിച്ചതെന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. പഹൽഗാം ആക്രമണത്തിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള 16 പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് എഎപിയുടെ പ്രസ്താവന പുറത്തുവന്നത്

മോദിക്ക് രാഷ്ട്രീയമായി പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി പറയുന്നത്. പകരമായി ഗാന്ധി കുടുംബത്തെ ജയിലിലേക്ക് പോകുന്നതിൽ നിന്ന് മോദി രക്ഷിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ നാട്ടുകാർക്ക് നൽകുന്നതിൽ ഇരുവർക്കും താത്പര്യമില്ലെന്നും ആംആദ്മി പാർട്ടി ആരോപിച്ചു.

See also  രണ്ട് ദിവസത്തേക്ക് നാട്ടിലേക്ക് വന്നു; മകളെ പീഡിപ്പിച്ച മധ്യവയസ്‌കനെ കൊന്ന് പ്രവാസി തിരിച്ചുപോയി

Related Articles

Back to top button